Thursday 26 October 2017

നവ പ്രഭ 2017-18


ഒൻപതാം ക്ലാസ്സില്‍ പഠന പിന്നോക്കാവസ്ഥ അഭിമുഖികരിക്കുന്ന  വിദ്യാര്‍ത്ഥികള്‍ക്കുള്ള കൈതങ്ങാണ് ആര്‍.എം.എസ് .എ നടപ്പാക്കുന്ന നവപ്രഭ പദ്ധതി. ശാസ്ത്രം,ഗണിതം,മലയാളം എന്നീ വിഷയങ്ങള്‍ കൂടാതെ ഈ വര്‍ഷം മുതല്‍ ഇംഗ്ലീഷ് കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. 
 
ഇതുവരെ ടെസ്റ്റ്‌ ആപ്പായി തുടർന്നിരുന്ന നവപ്രഭ മൊബൈൽ ആപ്പ് ഇനി മുതൽ ഔദ്യോഗിക സ്വഭാവം ആർജിച്ച സാഹചര്യത്തിൽ എല്ലാം വിദ്യാലയത്തിലെയും നവപ്രഭ കോ ഓർഡിനേറ്റർമാരോ എസ് ഐ റ്റി സി മാരോ നിലവിൽ തങ്ങളുടെ മൊബൈലുകളിൽ ഇൻസ്റ്റോൾ ചെയ്തിരുന്ന നവപ്രഭ ആപ്പ് അൺഇൻസ്റ്റാൾ ചെയ്തശേഷം വീണ്ടും പ്ലേ സ്റ്റോറിൽനിന്നും ആപ്പ് ഡൌൺലോഡ് ചെയ്ത് വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തി കുട്ടികളുടെ  പഠനനിലവാരം ദൈനംദിനം അപ്‌ലോഡ് ചെയ്യേണ്ടതാണ്.  ആപ്പ് പ്രവർത്തനസജ്ജമാക്കുവാൻ നൽകേണ്ട പാസ്സ്‌വേർഡിന് മാറ്റമില്ല.  Password: RMSACFNAVA2017.

നവപ്രഭയുടെ പുതിയ വെബ്സൈറ്റ് rmsanavaprabha.in ൽ നിന്നും മൊഡ്യൂളുകൾ അധ്യയനസഹായികൾ എന്നിവ എല്ലാ അധ്യാപകർക്കും ഡൌൺലോഡ് ചെയ്യാവുന്നതാണ്.  എന്നാൽ പഠനനിലവാരം അപ്‌ലോഡ് ചെയ്യുന്നതിനായി തയാറാക്കിയിട്ടുള്ള ആപ്ലിക്കേഷനിൽ മാത്രമേ സൗകര്യമുള്ളൂ. ഒന്നിൽക്കൂടുതൽപേര് ഒരു വിദ്യാലയത്തിൽനിന്നും മൊബൈൽ ആപ്പ് ഇൻസ്റ്റോൾ ചെയ്യരുത്. 
കടപ്പാട്: മുട്ടം ജി.എച്ച്.എസ്.എസ്

Wednesday 25 October 2017

Group Personal Accident Insurance Scheme (GPAIS)

Image result for insurance

കേരള സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് വകുപ്പ് 2011 മുതല്‍ നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് പേര്‍സണല്‍ ആക്സിഡന്റ് ഇന്‍ഷൂറന്‍സ് പദ്ധതി 2018 വര്‍ഷത്തിലേക്കു കൂടി ദീര്‍ഘിപ്പിച്ച് ഉത്തരവായി. കെ.എസ്.ഇ.ബി ജീവനക്കാര്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എന്നിവരുടെ വാര്‍ഷിക പ്രീമിയം തുക സര്‍വ്വീസ് ടാക്സ് ഉള്‍പ്പെടെ യഥാക്രമം 850 രൂപ, 550 രൂപ എന്ന നിരക്കിലും കേരള സര്‍വ്വീസ് ചട്ടത്തിന്‍റെ പരിധിയില്‍ വരുന്നവരും എസ്.എല്‍.ഐ/ ജി.ഐ.എസ് എന്നിവ ഒടുക്കി വരുന്നവരുമായ മറ്റ് ജീവനക്കാരുടെ വാര്‍ഷിക പ്രീമിയം 400 രൂപ നിരക്കിലും തുടരുന്നതാണ്. വാഗ്ദത്ത തുക പത്ത് ലക്ഷം രൂപയായി തുടരുന്നതാണ്.

2018 വര്‍ഷത്തേക്കുള്ള പ്രീമിയം അതത് ജീവനക്കാരുടെ നവംബര്‍ മാസത്തിലെ ശമ്പളത്തില്‍ നിന്നും കിഴിവ് ചെയ്യേണ്ടതാണ്. എല്ലാ ജീവനക്കാരും നോമിനേഷന്‍ ഫോം സമര്‍പ്പിച്ചിട്ടുണ്ടെന്ന് വകുപ്പ് തലവന്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണ്.
Downloads
Group Personal Accident Insurance Scheme-GO(P) No.133/2017 Fin dtd 21/10/2017
Group Personal Accident Insurance Scheme-Nomination Form

Friday 13 October 2017

School Standards and Evaluation Frame Work (SSEF)


DIKSHA-NATIONAL DIGITAL INFRASTRUCTURE FOR OUR TEACHERS


DIKSHA - National Digital Infrastructure for Teachers

DIKSHA will serve as National Digital Infrastructure for Teachers. All teachers across nation will be equipped with advanced digital technology.
Diksha portal will enable, accelerate and amplify solutions in realm of teacher education. It will aid teachers to learn and train themselves for which assessment resources will be available. It will help teachers to create training content, profile, in-class resources, assessment aids, news and announcement and connect with teacher community

Background
Background
DIKSHA is a unique initiative which leverages existing highly scalable and flexible digital infrastructures, while keeping teachers at the center. It is built considering the whole teacher's life cycle - from the time student teachers enroll in Teacher Education Institutes (TEIs) to after they retire as teachers.
In India, many teachers are creating & using innovative tech-based solutions in their classrooms. Some state governments have also initiated programs to support their teachers digitally. This inspired MHRD and NCTE to coordinate these efforts at a national level and build DIKSHA.


States, government bodies and even private organisations, can integrate DIKSHA into their respective teacher initiatives based on their goals, needs and capabilities. They can use DIKSHA's features to create:
  • In-class resources
  • Teacher training content
  • Assessment aids
  • Teacher profile
  • News and announcement
  • Teacher community
These features have emerged from consultations with multiple state governments, NGOs and more than 30 public and private organisations, who have collaborated in contributing to DIKSHA.














WHAT DOES THE PLATFORM PROVIDE
NTP envisages to provide:
  • Teacher training courses (example - training on learning outcomes, CCE, etc.)
  • Teaching resources such as lesson plans, concept videos, worksheets, mapped to curriculum
  • Assessments for teachers, to find out their strengths and areas of improvement
Teachers will be able to access this material offline on their smartphones, tablets and other devices anytime and anywhere. Material will be contextualised to local languages as well as mapped to the curriculum.

National Teacher Platform (NTP)
National Teacher Platform (NTP)
Teachers matter more to student achievement than any other aspect of schooling; this is established by research and is one of the most agreed upon arguments in education. Our Teachers are Our Heroes.
NTP contain the following features:
  • Courses for teachers to enable continuous learning
  • Resources for use in classroom
  • Dashboards for progress and assessment
  • Communities for collaboration and discussions
  • Announcements, notifications and circulars
The National Teacher Platform will be available to all teachers, anytime, anywhere. It will be:
  • Open and Modular :- The National Teacher Platform will be a minimal and generalised technology platform built using Open Standards and Application Program Interfaces (APIs) and will host Open Educational Resources (OER). It will also have tools and interfaces for the creation and consumption of teaching and learning content. As a shared infrastructure the platform will avoid duplication of effort and save costs.
  • User-focused and Iterative : - The National Teacher Platform will cater to the needs of teachers including the development of Attitude, Skill and Knowledge. The platform will continuously develop and evolve in an iterative manner based on user needs and stakeholder feedback.










SCOPE OF THE PLATFORM
The NTP will cater to teachers from all stages of school education including pre-primary, primary, upper primary, secondary and senior secondary. All institutions, groups and individuals catering to the above can be enrolled as members of the platform, and can contribute to the creation, curation and use of resources on the platform.


എയ്ഡഡ് സ്കൂളുകളിലെ ഒഴിവുകളിലേക്ക്​ സംരക്ഷിത അധ്യാപകരെ നിയമിക്കാനായി കേരള സർക്കാർ ​കൊണ്ടുവന്ന ​പ്രധാന ഭേദഗതികൾ ഹൈകോടതി ശരി​വെച്ചു.

​െകാച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഒഴിവുകളിലേക്ക്​ സംരക്ഷിത അധ്യാപകരെ നിയമിക്കാനായി കേരള വിദ്യാഭ്യാസ ചട്ടത്തിൽ   (കെ.ഇ.ആര്‍) സർക്കാർ ​െകാണ്ടുവന്ന ​പ്രധാന ഭേദഗതികൾ ഹൈകോടതി ശരി​െവച്ചു. 1979 മേയ് 22ന് ശേഷം പുതുതായി വന്നതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളില്‍ ഭാവിയില്‍ വരുന്ന മുഴുവന്‍ ഒഴിവുകളിലേക്കും അധ്യാപക ബാങ്കില്‍നിന്ന് നിയമനം നടത്തണം, 1979ന് മുമ്പ് നിലവിലുള്ള സ്കൂളുകളിലുണ്ടാകുന്ന രണ്ട്​ ഒഴ​ിവുകളിൽ ഒന്നിലേക്ക് മാനേജര്‍ക്ക്​ നിയമനം നടത്തം, രണ്ടാമത്തെ ഒഴിവ്​ സര്‍ക്കാര്‍ അധ്യാപക ബാങ്കില്‍നിന്നും നിയമിക്കണം എന്നീ വ്യവസ്​ഥകളാണ്​ സിംഗിൾബെഞ്ച്​ ശരിവെച്ചത്. അതേസമയം, 2016 - 17 അധ്യയന വർഷം മുൻ വർഷത്തെ സ്​റ്റാഫ്​ പാറ്റേൺ ഒാർഡർ തുടരണമെന്ന വ്യവസ്​ഥ നിലനിൽക്കില്ലെന്ന്​ കോടതി വ്യക്​തമാക്കി. ഒരു ഒഴിവിലേക്ക്​ നിയമനത്തിന്​ ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെ ഒരു ജില്ലയിലെയും അധ്യാപക ബാങ്കിൽ നിന്ന്​ ലഭിക്കാതിരുന്നാൽ പോലും ആ ഒഴിവ്​ നികത്തരുതെന്ന വ്യവസ്​ഥയും​ കോടതി തള്ളി.

 
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങളില്‍ നിയന്ത്രണം ലക്ഷ്യമിട്ട് ​െകാണ്ടുവന്ന ​ചട്ട ഭേദഗതി ​ചോദ്യം ചെയ്​ത്​ വിവിധ എയ്​ഡഡ്​ സ്​കൂൾ മാനേജ്​മെൻറുകളാണ്​ ഹരജിയുമായി കോടതിയെ സമീപിച്ചത്​. മാനേജ്​മെൻറി​െൻറ അവകാശങ്ങള്‍ കവരുന്ന നടപടിയാണ്​ ​ചട്ടഭേദഗതിയെന്നായിരുന്നു ഹരജിക്കാരുടെ വാദം. 1979 ന് ശേഷം സ്കൂളുകളിലുണ്ടാകുന്ന മുഴുവന്‍ ഒഴിവുകളിലേക്കും പ്രൊട്ടക്ടഡ് അധ്യാപക ബാങ്കില്‍ നിന്ന് നിയമനം നടത്തണമെന്ന നിര്‍ദേശത്തോടെ 2016 ജനുവരി 29 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ്​ ഭേദഗതി വരുത്തിയത്​. എയ്ഡഡ് സ്കൂളുകളില്‍ കഴിഞ്ഞ അധ്യയന വര്‍ഷമുണ്ടായ വിരമിക്കല്‍, രാജി, മരണം എന്നിങ്ങനെയുള്ള ഒഴിവുകളിലേക്ക് മാനേജര്‍മാര്‍ നടത്തിയ നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന് ഈ ഭേദഗതിയും വിജ്ഞാപനവും തടസമാകുമെന്നായിരുന്നു ഹരജിക്കാരുടെ വാദം.
1979ന്​ ശേഷം അനുവദിച്ചതും അപ്​ഗ്രേഡ്​ ചെയ്​തതുമായി സ്​കൂളുകളിലെ അവധി ഒഴിവുകള്‍ ഉള്‍പ്പെടെ ഹ്രസ്വകാല ഒഴിവുകളിലേക്കും അധ്യാപക ബാങ്കില്‍നിന്നായിരിക്കണം മാനേജര്‍മാര്‍ നിയമനം നടത്തേണ്ടതെന്നാണ്​ ഭേദഗതി പ്രകാരമുള്ള വ്യവസ്​ഥ. ആശ്രിത നിയമനം, മറ്റ്​ നിയമനാവകാശം എന്നിവ പ്രകാരമുള്ള നിയമനം മാത്രമേ ​മാനേജ്​മെൻറിന്​ നടത്താനാവൂ. ഇത്തരം ഒഴിവുകളിലേക്ക് ബന്ധപ്പെട്ട റവന്യൂ ജില്ലയിലെ അധ്യാപക ബാങ്കില്‍ ആളില്ലെങ്കില്‍ മറ്റ് ജില്ലകളിലെ ബാങ്കില്‍നിന്ന് നിയമിക്കണം. നിയമനങ്ങള്‍ ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെയായിരിക്കണമെന്നുമാണ്​ വ്യവസ്​ഥ ചെയ്​തിരുന്നത്​. ഡിവിഷൻഫാൾ മൂലം ഒ​േട്ടറെ അധ്യാപകർ സംരക്ഷിത അധ്യാപകരായി നിലവിലിരിക്കെ സർക്കാർ കൊണ്ടുവന്ന ചട്ട ഭേദഗതിയിൽ അപാകതയില്ലെന്നാണ്​ കോടതിയുടെ വിലയിരുത്തൽ. അതേസമയം, 2015 ^16 ലെ സ്​റ്റാഫ്​ പാറ്റേൺ ഒാർഡർ പിറ്റേ വർഷം അതേപടി തുടരാൻ സർക്കാറിന്​ നിർദേശിക്കാനാവില്ല. ഇത്തരമൊരു നടപടിക്ക്​ മുൻകൂട്ടി വിജ്​ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്​. 2016 ^17 വർഷത്തെ സ്​റ്റാഫ്​ പാറ്റേൺ കാര്യത്തിലെ നടപടിക്ക്​ 2016 ജൂലൈ 15ന്​ മുമ്പ്​ വിജ്​ഞാപനം പുറപ്പെടുവിക്കണമായിരുന്നു. അതുണ്ടായിട്ടില്ല. അതിനാൽ, ഇത്​ സംബന്ധിച്ച ഭേദഗതി നിലനിൽക്കുന്നതല്ലെന്ന്​ കോടതി വ്യക്​തമാക്കി. അധ്യാപക ബാങ്കിൽ നിന്ന്​ നിയമനത്തിന്​ ആളില്ലാതെ വന്നാൽ, ഒഴിവ്​ നികത്തരുതെന്ന്​ നിർദേശിക്കാൻ സർക്കാറിന്​ നിയമപരമായി കഴിയില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഇൗ നിരീക്ഷണത്തോടെയാണ്​ ചട്ടഭേദഗതിയുടെ ഇൗ ഭാഗം ​​െതറ്റാണെന്ന്​ ​വ്യക്​തമാക്കിയത്​.
സർക്കാർ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നവർക്കും അല്ലാത്തവർക്കും തുല്യ പരിഗണന ലഭിക്കുന്ന രീതി ശരിയല്ലെന്ന്​ കോടതി വിലയിരുത്തി. ഇൗ സാഹചര്യത്തിൽ നിയമനം പാലിക്കുന്ന മാനേജ്​മെൻറുകൾക്ക്​ നിയമനക്കാര്യത്തിലുൾപ്പെടെ ഇളവുൾപ്പെ​െട ആനുകൂല്യങ്ങൾ അനുവദിക്കുന്നത്​ സംബന്ധിച്ച്​ മൂന്നു മാസത്തിനകം നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. 

Tuesday 10 October 2017

SLI / GIS HELP

Image result for download button

Mid Term IT Practical Examination-STD 8,9,10

Image result for ICT
ഹൈസ്കൂള്‍ ക്ലാസ്സുകളിലെ 2017-18 അധ്യയന വര്‍ഷത്തെ ഐ.ടി പരീക്ഷ നടത്തുന്നതിന് എസ്.സി.ആര്‍ ടി യുടെ സഹായത്തോടെ Kerala Infrastructure and Technology for Education(KITE) ന്‍റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറാണ്  ഈ വര്‍ഷവും ഉപയോഗിക്കുന്നത്.8,9,10ക്ലാസ്സുകളില്‍ ഈ വര്‍ഷം നടത്തേണ്ട അര്‍ദ്ധവാര്‍ഷിക ഐ.ടി പരീക്ഷ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഡൌണ്‍ലോഡ്സില്‍ ചേര്‍ക്കുന്നു.
Downloads
Mid Term IT Practical Examination-Circular /Instructions
IT@School Edubuntu 14.04-64 Bit
കടപ്പാട്: മുട്ടം ബ്ലോഗ്

വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍നല്‍കാം

Image result for Vidhya Samunnathi Scholarshipകേരള സംസ്ഥാന മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ഹൈസ്‌കൂള്‍ തലം മുതല്‍  മാസ്റ്റേഴ്‌സ് ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 2017 - 18 വര്‍ഷം ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈനായി  അപേക്ഷകള്‍നല്‍കാം .
കേരളത്തിലെ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂള്‍/ കോളേജ്/ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും സംവരേണതര വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരും ആകണം.
അപേക്ഷകര്‍ www.kswcfc.org  എന്ന വെബ്‌സൈറ്റിലെ 'ഡാറ്റാബാങ്കില്‍' ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യേണ്ടതും അപ്രകാരം ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതുമാണ്. ഡാറ്റാബാങ്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുള്ളവര്‍ പ്രസ്തുത നമ്പര്‍ ഉപയോഗിച്ച് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാര്‍ഷികവരുമാനം  എല്ലാ മാര്‍ഗങ്ങളില്‍ നിന്നും രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അതത് സ്‌കീമുകള്‍ക്കായി ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ സ്‌കാന്‍ ചെയ്ത്  അയയ്‌ക്കേണ്ടതാണ്. സ്‌കോളര്‍ഷിപ്പ് പുതുക്കല്‍ ഇല്ലാത്തതിനാല്‍ മുന്‍വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചവരും പുതുതായി അപേക്ഷിക്കണം. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷാര്‍ത്ഥികള്‍ക്ക് ഏതെങ്കിലുമൊരു ശാഖയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകളുടെ മറ്റ് സ്‌കോളര്‍ഷിപ്പുകള്‍/സ്‌റ്റൈപ്പെന്‍ഡുകള്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹരല്ല. സര്‍ക്കാര്‍ ഫണ്ടിന്റെ ലഭ്യതയും കുറഞ്ഞ വരുമാനപരിധിയും കണക്കിലെടുത്താണ് സ്‌കോളര്‍ഷിപ്പിനായുള്ള തിരഞ്ഞെടുപ്പ്.
ഓരോ പഠനതലത്തിലും ലഭ്യമായ സ്‌കോളര്‍ഷിപ്പുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ:
ഹൈസ്‌കൂള്‍തലം (8,9,10 ക്ലാസുകള്‍): 20,000 സ്‌കോളര്‍ഷിപ്പുകള്‍ ഈ വിഭാഗത്തില്‍ ലഭ്യമാകും. പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് തുക 2000 രൂപയാണ്. ഹയര്‍സെക്കന്‍ഡറി (11, 12 ക്ലാസുകള്‍):  14000 സ്‌കോളര്‍ഷിപ്പുകള്‍. വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക 3000 രൂപ.
ഡിപ്ലോമാ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍: 1000 സ്‌കോളര്‍ഷിപ്പുകള്‍, വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക 6000 രൂപ.  ബിരുദതലത്തില്‍ പ്രൊഫഷണല്‍ കോഴ്‌സ് വിഭാഗത്തില്‍ 2500 സ്‌കോളര്‍ഷിപ്പുകളും നോണ്‍ പ്രൊഫഷണല്‍ വിഭാഗത്തില്‍ 3500 സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്.  വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക യഥാക്രമം 7000, 5000 രൂപ എന്നിങ്ങനെ ലഭിക്കും.
ബിരുദാനന്തര ബിരുദതലത്തില്‍ പ്രൊഫഷണല്‍ വിഭാഗത്തില്‍ 1250 സ്‌കോളര്‍ഷിപ്പുകളും  നോണ്‍പ്രൊഫഷണല്‍ വിഭാഗത്തില്‍ 1667 സ്‌കോളര്‍ഷിപ്പുകളുമുണ്ട്. വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക യഥാക്രമം 8000, 6000 രൂപ എന്നിങ്ങനെയാണ്. CA, CS, CMA (ICWA),  സ്‌കോളര്‍ഷിപ്പുകള്‍ 100, വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക 10,000 രൂപ.
ദേശീയനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍: 120 സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാകും. വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക 50,000 രൂപ, IIT, IIM, IISc, NIT,  നാഷണല്‍ ലോ സ്‌കൂള്‍, ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, NIFT മുതലായ പ്രീമിയര്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
In order to process the scholarship application, applicant must provide the following documents.
1.Institution certificate
2.Income certificate (original) from village office.
3.Copy of mark list of SSLC
4.Copy of the 1st page of pass book in the name of applicant ( should have Name, Account No, IFSC Code, Address etc)
5.Copy of Aadhar card
Last date for Online Submission of the Application by students is 15.11.2017. The details of the Scholarship are given below.
Downloads
Vidhya Samunnathi Scholarship Guidelines for Higher Secondary Section(HSS)
Institution Certificate Format for Higher Secondary Section(HSS)
Apply Online (HSS Section)
Vidhya Samunnathi Scholarship Guidelines for High School Section(HS Class 8 to 10)
Institution Certificate Format for High School Section(HS)
Apply Online (HS Section,Class 8 to 10)

കടപ്പാട്: മുട്ടം ബ്ലോഗ്