CLASS III MALAYALAM 1. അമ്മ‍യോടൊപ്പം

PENCIL – Approach New 

Download file

PENCIL -Malayalam III , Introduction New 

Download file

PENCIL NIT MODULE DOWNLOAD

Download file

                   കണ്ണന്റെ അമ്മ കവിത കേൾക്കാം

കവിത 2

കവിത വീഡിയോ



കാവയിത്രി : സുഗതകുമാരി

1934 ജനുവരി 22ന്‌ തിരുവനന്തപുരത്ത് ജനിച്ചു. പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലിപ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.
തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. തളിര് എന്ന മാസികയുടെ പത്രാധിപയായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.

 
സുഗതകുമാരി ടീച്ചറെക്കുറിച്ച്  വീഡിയോ  
അയച്ചു തന്നത് : 
Musina .P,  Amlps Karuthedath
Manjeri sub,  Malappuram Dist

sree krishna stories


 കൃതികൾ

  • മുത്തുച്ചിപ്പി (1961)
  • പാതിരാപ്പൂക്കൾ (1967) (കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി)
  • പാവം മാനവഹൃദയം (1968)
  • ഇരുൾ ചിറകുകൾ (1969)
  • രാത്രിമഴ (1977) (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്)
  • അമ്പലമണി (1981) (ആശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം)
  • കുറിഞ്ഞിപ്പൂക്കൾ (1987) (ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ്)
  • തുലാവർഷപ്പച്ച (1990) (വിശ്വദീപം അവാർഡ്)
  • രാധയെവിടെ (1995) (അബുദാബി മലയാളി സമാജം അവാർഡ്)
  • കൃഷ്ണകവിതകൾ (ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്)
  • ദേവദാസി
  • വാഴത്തേൻ

പുരസ്കാരങ്ങൾ

വർഷം
കൃതിയുടെ പേര്
പുരസ്കാരം
1968
പാതിരപ്പൂക്കൾ
കേരള സാഹിത്യ അക്കാദമി പുരസ്കാരം
1980
രാത്രിമഴ
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
1982
അമ്പലമണി
ഓടക്കുഴൽ പുരസ്കാരം
1984
അമ്പലമണി
വയലാർ അവാർഡ്
2001
ലളിതാംബിക അന്തർജ്ജനം അവാർഡ്
2003
വള്ളത്തോൾ അവാർഡ്
2004
കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
2004
ബാലാമണിയമ്മ അവാർഡ്
2006
പത്മശ്രീ പുരസ്കാരം
പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്
സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ്
2009
എഴുത്തച്ഛൻ പുരസ്കാരം 
2013
മണലെഴുത്ത്
2012 ലെ സരസ്വതി സമ്മാൻ
പാഠം തുടങ്ങാന്‍ പ്രയോജനപ്പെടുത്താവുന്ന ചിത്രങ്ങള്‍


No comments:

Post a Comment